
സിനിമ ഇൻഡസ്ട്രിയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു സംസാരിച്ച് നടി ഹന്ന റെജി കോശി. നന്നായി സംസാരിക്കുന്നത് കൊണ്ട് പണി കിട്ടിയിട്ടുണ്ടെന്നും, പേർസണൽ കാര്യങ്ങൾ വിശ്വസിച്ച് പറഞ്ഞ വ്യക്തി അത് മറ്റുള്ളവരോട് പറഞ്ഞ് തന്നെ ചതിച്ചുവെന്നും ഹന്ന പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഹന്ന.
“എന്റെ സംസാരവും ഇടപെടലുമൊക്കെ കണ്ട് എന്തോ കിളി പോയിട്ടുണ്ട് എന്ന് പറയാറുണ്ട്. ജനുവിനിറ്റിയുണ്ടെന്ന് തോന്നിയാല്‍ ഞാന്‍ എന്റെ ബാരിയര്‍ ബ്രേക്ക് ചെയ്യും. അങ്ങനെ ചെയ്താല്‍ ഫ്രീയായി ഇടപെടും. മനസില്‍ തോന്നുന്നതെല്ലാം പറയും. പുറമെയുള്ളവരോട് ജാഡ കാണിച്ചിരിക്കുകയാണെങ്കിലും, അറിയാവുന്നവരോട് വളരെ കൂളായി ഇടപെടും. ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്കെല്ലാം അറിയാം ഈ സ്വഭാവം. ആദ്യമൊക്കെ കാണുന്നവരോടെല്ലാം നന്നായി സംസാരിക്കുമായിരുന്നു. അങ്ങനെ കുറേ പണി കിട്ടിയിട്ടുണ്ട്. എന്റെ വീക്ക്‌നെസും, സീക്രട്ടുമൊക്കെ മനസിലാക്കി അത് തന്നെ എന്നില്‍ അപ്ലൈ ചെയ്യാന്‍ തുടങ്ങിയപ്പോളാണ് എല്ലാവരോടും ഒരുപോലെ ഇടപെടുന്നത് നിര്‍ത്തിയത്.” ഹന്ന റെജി കോശി പറയുന്നു.
“ഇങ്ങനെ വായില്‍വരുന്നതെല്ലാം പറയല്ലേ. നിനക്ക് എന്തൊക്കെ ആവണമോ, അതിന് പരിശ്രമിച്ച്, അതൊക്കെ എത്തിപ്പിടിച്ചിട്ട് സംസാരിക്കൂ. അതാണ് നല്ലതെന്ന് ചിലരൊക്കെ എന്നെ ഉപദേശിച്ചിരുന്നു. എന്റെ പേഴ്‌സണല്‍ കാര്യം വരെ കൂടെ വര്‍ക്ക് ചെയ്യുന്നൊരാളോട് ഷെയര്‍ ചെയ്തിരുന്നു. അദ്ദേഹം അതൊക്കെ കുറേപേരോട് പറഞ്ഞ് നടക്കുന്നതായി ഞാന്‍ അറിഞ്ഞു. എന്റെ പേഴ്‌സണല്‍ ഇമോഷന്‍സൊക്കെയായിരുന്നു ഞാന്‍ പറഞ്ഞത്. അയാള്‍ അത് എട്ടുപേരോട് പറഞ്ഞു. അവരെല്ലാം എന്റെ സുഹൃത്തുക്കളായിരുന്നു. നിന്നെക്കുറിച്ച് ഇങ്ങനെ അദ്ദേഹം പറഞ്ഞല്ലോ എന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. അയാളോട് ചോദിക്കാനൊന്നും പോയില്ല. കാരണം, അയാളുടെ സ്വഭാവം അതായിരുന്നു. പിന്നെന്തിന് ചോദിക്കാന്‍ പോവണം. ഇനിയൊന്നും പറയുന്നില്ലെന്ന് തീരുമാനിച്ചു.
“നേരത്തെയൊക്കെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നുപറയും. ഇപ്പോള്‍ അങ്ങനെയല്ല, ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇനി സിനിമ ചെയ്യേണ്ടെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ്, പിന്നെയും അവര്‍ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു. പേരന്‍സിന് ഇഷ്ടമില്ലാത്ത ലവ് അഫക്ഷന്‍സും, ഇമോഷന്‍സുമൊക്കെയുണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ അവര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്റെ മനസിലൊരു ഗില്‍റ്റി ഫീലിംഗുണ്ട്. അതെനിക്ക് മാറ്റിയെടുക്കണം. എനിക്ക് പണി തന്നവരെ പിന്നെ ഞാന്‍ മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും. ഇന്‍ഡസ്ട്രിയില്‍ നിന്നും എനിക്ക് നെഗറ്റീവ് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ചെയ്യത്തുമില്ല. നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടല്ലാത്ത സ്‌പേസില്‍ ഞാന്‍ നില്‍ക്കാറില്ല. റെസ്‌പെക്ട് എന്ന് പറയുന്നത് ഗിവ് ആന്‍ഡ് ടേക്കാണല്ലോ. അതിനാല്‍ അവരോട് പിന്നെ ഇടപെടാറില്ല. എത്ര നല്ലതെന്ന് പറഞ്ഞാലും ഞാന്‍ പോവില്ല, അതാണ് എന്റെ സ്വഭാവം. മോഡേണ്‍ വേഷങ്ങളാണ് ഞാനെപ്പോഴും തിരഞ്ഞെടുക്കാറുള്ളത്. ട്രെഡീഷണല്‍ ഞാനങ്ങനെ പ്രിഫര്‍ ചെയ്യാറില്ല.” ഹന്ന റെജി കോശി കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് ചിത്രം ഡാർവിന്റെ പരിണാമത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹന്ന റെജി കോശി. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത ഹന്ന ജീത്തു ജോസഫ് ചിത്രം കൂമനിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ വർശം പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം മിറാഷ് എന്ന ചിത്രത്തിലും ഹന്ന വേഷമിട്ടിരുന്നു. നവാഗതനായ നീലേഷ് ഇ കെ സംവിധാനം ചെയ്ത് ഹന്നയും കലേഷ് രാമാനന്ദും പ്രധാന വേഷങ്ങളിൽ എത്തിയ ‘ഫേയ്സസ്’ ആയിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മാർച്ചിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
ഇപ്പോഴിതാ സിനിമ ഇൻഡസ്ട്രിയിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും അത് തന്നെ എനഗ്നെയാണ് മാറ്റിയത് എന്നതിനെ കുറിച്ചും ഹന്ന പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പുറമെയുള്ളവരോട് ജാഡ കാണിച്ചിരിക്കുകയാണെങ്കിലും, അറിയാവുന്നവരോട് വളരെ കൂളായി ഇടപെടുന്ന ആളാണ് താനെന്നും നന്നായി സംസാരിക്കുന്നത് കൊണ്ട് തന്നെ കുറെ പണി കിട്ടിയിട്ടുണ്ടെന്നും ഹന്ന റെജി കോശി പറയുന്നു.