
തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രശ്നങ്ങളിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് മറുപടിയുമായി നടനും സംവിധായകനുമായ ഓസ്റ്റിൻ ഡാന്‍ തോമസ്. ‘ചിലർ സത്യത്തെ മറച്ചു വെക്കുകയാണെന്നും, എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുമെന്നും ഓസ്റ്റിൻ കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഓസ്റ്റിന്റെ പ്രതികരണം.
‘ചിലർ സത്യത്തെ ചെറിയൊരു മറച്ചുവെക്കലിലൂടെയും അലങ്കാരങ്ങളിലൂടെയും ഒളിപ്പിക്കാമെന്ന് കരുതുന്നു. എന്നാൽ കാലം കടന്നുപോകുമ്പോൾ സത്യം സ്വയം വെളിവാകുകയും കള്ളം ക്രമേണ മാഞ്ഞുപോകുകയും ചെയ്യും.’ ഓസ്റ്റിൻ കുറിച്ചു.
തുടരും എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് അതിമനോഹരം. ഈ ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് ഓസ്റ്റിൻ ഡാന്‍ തോമസ് ആയിരുന്നു. തുടർന്ന് അദ്ദേഹം ഈ സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ഓസ്റ്റിൻ ഈ സിനിമയിൽ നിന്ന് പിന്മാറാനുള്ള കാരണം കഴിഞ്ഞ ദിവസം നിർമാതാവ് ആന്റണി പെരുമ്പാവൂർ തുറന്നു പറഞ്ഞിരുന്നു.
‘നമ്മള് ഇപ്പോള്‍ ചെയ്തികൊണ്ടിരിക്കുന്ന പടമില്ലേ, അത് ഒരു പുതുമുഖ സംവിധായകന് ആയിരുന്നു. ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് അവനെ കാണാതായി. അപ്പോള്‍ നമുക്ക് ഈ പരീക്ഷണത്തിന് പോവാന്‍ പേടിയാണ്. അവന് പേടിച്ചിട്ട് പിന്നെ ഫോണും എടുക്കുന്നില്ല. ആള് പോയി. അവര്‍ പാനിക് ആയിപ്പോയി. അവരെ പറഞ്ഞിട്ട് കാര്യമില്ല. അപ്പോൾ അങ്ങനെയുള്ള ആള്‍ക്കാരുടെ കൂടെ പോവാന്‍ പേടിയുണ്ട്. ‘എന്നാണ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് അതിമനോഹരം. തുടരും ഉള്‍പ്പെടയുള്ള സിനിമകളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സംഗീതം ജേക്സ് ബിജോയ് ആണ്. എഡിറ്റിംഗ് വിവേക് ഹര്ഷനും ആര്‍ട്ട് ഡയറക്ടര്‍ ഗോകുല്‍ ദാസുമാണ്. സൗണ്ട് ഡിസെന് വിഷ്ണു ഗോവിന്ജ് നിര്‍വഹിക്കുമ്പോള്‍ കോസ്റ്റിയും ഡിസൈന്‍ ചെയ്യുന്ന മഷര്‍ ഹംസയാണ്. ദൃശ്യം 3 യ്ക്ക് ശേഷം മോഹന്‍ലാല്‍ ഭാഗമാകുന്ന മലയാള സിനിമാ ഷൂട്ടിംഗാണ് ആണ് ഈ ചിത്രത്തിന്റേത്.