“സ്ഥിരമായി മദ്യപിച്ചിരുന്നു, ഇന്ന് മദ്യത്തോട് സൗഹൃദം മാത്രം”; ജാൻവി കപൂർ

','

' ); } ?>

മദ്യപാന ശീലത്തെക്കുറിച്ച് മനസ് തുറന്ന് ബോളിവുഡ് നടി ജാന്‍വി കപൂര്‍. ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിൽ താൻ സ്ഥിരമായി മദ്യപിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ആ ശീലത്തിൽ നിന്ന് പൂർണ്ണമായി മുക്തയായെന്നും ജാന്‍വി വെളിപ്പെടുത്തി. രാജ് ഷമാനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ വ്യക്തിജീവിതത്തിലെ ഈ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.

താനൊരിക്കലും മദ്യത്തിന് അടിമയായിരുന്നില്ലെന്നും എന്നാൽ കോവിഡ് കാലത്ത് ഒരു വർഷത്തോളം സ്ഥിരമായി മദ്യപിക്കുന്ന ശീലമുണ്ടായിരുന്നുവെന്നുമാണ് ജാൻവി പറയുന്നത്. ജീവിതത്തിലെ ഏറ്റവും ദുരിതപൂർണ്ണമായ ഒരു അനുഭവത്തിന് ശേഷമാണ് താൻ മദ്യത്തിൽ അഭയം പ്രാപിച്ചതെന്നും താരം വ്യക്തമാക്കി. ആ സമയത്ത് മദ്യം ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ തനിക്ക് ഇഷ്ടമായിരുന്നില്ലെന്നും രാവിലെ ഉണരുമ്പോൾ ഹാങ്ങ് ഓവർ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്നും ജാൻവി ഓർത്തെടുത്തു.

രാവിലെ എഴുന്നേൽക്കുമ്പോൾ സ്വന്തം ശരീരത്തിൽ നിന്ന് മദ്യത്തിന്റെ മണം വരുന്നത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും, മദ്യത്തിന് അടിമയായ മറ്റൊരാളുടേതിന് സമാനമായ അവസ്ഥയായിരുന്നു തന്റേതെന്നും താരം തുറന്നുപറഞ്ഞു. ആ ഘട്ടം വളരെ അസാധാരണമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ജാൻവി, പിന്നീട് അഡിക്ഷനെക്കുറിച്ച് കൂടുതൽ പഠിക്കുകയും ഒരു വർഷത്തോളം മദ്യത്തിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയും ചെയ്തു. ഇന്ന് മദ്യവുമായി തനിക്ക് ഒരു സൗഹൃദം മാത്രമാണുള്ളതെന്നും താരം കൂട്ടിച്ചേർത്തു. നിലവിൽ മദ്യാസക്തിയുള്ളവരെ അതിൽ നിന്നും മോചിപ്പിക്കാൻ സഹായിക്കുന്ന എൻജിഒയുമായി ചേർന്ന് ജാൻവി പ്രവർത്തിക്കുന്നുണ്ട്.

”ഞാന്‍ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല. രണ്ട് മാസത്തില്‍ ഒരിക്കലൊക്കയായിരുന്നു മദ്യപിച്ചിരുന്നത്. പക്ഷെ കൊവിഡ് കാലത്ത് ഒരു വര്‍ഷം സ്ഥിരമായി മദ്യപിച്ചിരുന്നു. ഞാന്‍ മദ്യത്തിന് അടിമയായി എന്നോ ദുരുപയോഗം ചെയ്തുവെന്നോ അല്ല പറയുന്നത്. പക്ഷെ സ്ഥിരമായി മദ്യപിച്ചിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ദുരിതപൂര്‍ണ്ണമായ അനുഭവത്തിന് ശേഷമായിരുന്നു അത്. എനിക്ക് മദ്യം കൂടിയേ തീരുമായിരുന്നുള്ളൂ. അതേസമയം അത് എന്റെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എനിക്കിഷ്ടമായിരുന്നില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ഫീലിങ്‌സ് ഇഷ്ടമായിരുന്നില്ല. രാവിലെ ഉണര്‍ന്നിരുന്നത് ഹാങ് ഓവറുമായിട്ടാണ്. അതെന്നെ അലട്ടിയിരുന്നു.” ജാന്‍വി പറഞ്ഞു.

”അത് വളരെ അസാധാരണമായൊരു ഘട്ടമായിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്റെ ശരീരത്തിലൊരു തരം മണമുണ്ടാകും. അത് മദ്യത്തിന് അടിമയായപ്പോയ എനിക്കറിയാവുന്ന ഒരാളുടേതിന് സമാനമായിരുന്നു. അത് നല്ല ദിവസമായിരുന്നില്ല. പിന്നീട് ഞാൻ അഡിക്ഷനെക്കുറിച്ച് പഠിച്ചു. ഒരു വര്‍ഷക്കാലം ഞാന്‍ മദ്യം തൊടുക പോലും ചെയ്തില്ല. ഇന്ന് നിക്ക് മദ്യവുമായി സൗഹൃദം മാത്രമാണുള്ളത്.” ജാന്‍വി കൂട്ടിച്ചേർത്തു.