
മോഹന്‍ലാലില്‍ നിന്ന് പഠിച്ച പാഠത്തെക്കുറിച്ച് തുറന്നു സംസാരിച്ച് നടി എസ്തർ അനിൽ. താൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം എപ്പോഴും മനസ്സുകൊണ്ട് ഒരു കുട്ടിയായിരിക്കുക എന്നതാണെന്ന് എസ്തർ പറയുന്നു. കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുക (Let go), ഒന്നിനെയും അമിതമായി മുറുകെ പിടിക്കാതിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
ചുറ്റുമുള്ള വിവാദങ്ങളോ വിമർശനങ്ങളോ മോഹൻലാലിനെ ബാധിക്കാറില്ലെന്നും പത്രങ്ങളിൽ വരുന്ന വാർത്തകളെക്കുറിച്ച് അദ്ദേഹം ഒട്ടും അസ്വസ്ഥനാകാറില്ലെന്നും എസ്തർ നിരീക്ഷിക്കുന്നു. ഈ ലോകത്തിന് അപ്പുറത്തെന്ന പോലെ വളരെ ശാന്തനായിരിക്കാനും ചെറിയ കാര്യങ്ങളിൽ പോലും ആവേശം കണ്ടെത്താനും അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്ന് താരം കൂട്ടിച്ചേർത്തു. ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
“ഒരുപാട് പാഠങ്ങള്‍ ഉണ്ട്. ഏറ്റവും പ്രധാനമായി എപ്പോഴും ഒരു കുട്ടിത്തം സൂക്ഷിക്കുക എന്നതാണ്. ഒരു കുട്ടിയായിട്ട് ഇരിക്കുക മനസുകൊണ്ട്, എന്നുള്ളതാണ് ഞാന്‍ എടുത്തിരിക്കുന്ന ഏറ്റവും പ്രധാന കാര്യം. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് അത്. അതിന്‍റെ തന്നെ ഒരു തുടര്‍ച്ചയാണ് ഇനി പറയുന്ന പോയിന്‍റ്. കാര്യങ്ങളെ പോകാന്‍ അനുവദിക്കുക. ഒന്നിനെയും ഒരുപാടങ്ങ് പിടിച്ചുവെക്കാതെയിരിക്കുക.
അങ്കിള്‍ ഒന്നിനെപ്പറ്റിയും അങ്ങനെ അലട്ടല്‍ ഉള്ള ആളല്ല. ഇന്നിപ്പോള്‍ പത്രക്കാര്‍ എന്തെഴുതി, നാളെ എന്തെഴുതും, ഇന്ന് നന്നായി, നാളെ ചീത്തയായി. അദ്ദേഹം ഈ ലോകത്ത് ഉള്ള ആളേ അല്ല. കുഞ്ഞ് കാര്യങ്ങളില്‍ വളരെ എക്സൈറ്റഡ് ആണ് അദ്ദേഹം.” എസ്തര്‍ പറഞ്ഞു.
അതേസമയം മലയാളത്തില്‍ നിന്നുള്ള അപ്കമിംഗ് റിലീസുകളില്‍ ഏറ്റവും ഹൈപ്പോടെ എത്തുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദൃശ്യം 3. ഏപ്രില്‍ 2 ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരുന്നു. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. 2021 ല്‍ പുറത്തെത്തിയ ദൃശ്യം 2 ന്‍റെ തുടര്‍ച്ചയാണ് ദൃശ്യം 3. കൊവിഡ് സമയത്ത് എത്തിയ ദൃശ്യം 2 ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു.
അതിനാല്‍ത്തന്നെ പ്രേക്ഷകര്‍ക്ക് ഒരു തിയറ്റര്‍ അനുഭവം അവിടെ നഷ്ടമായിരുന്നു. പാന്‍ ഇന്ത്യന്‍ ജനപ്രീതി നേടിയിട്ടുള്ള ഫ്രാഞ്ചൈസി ആയതിനാല്‍ വിപുലമായ രീതിയിലാവും ദൃശ്യം 3 ന്‍റെ റിലീസ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്‍റെ ഉയര്‍ന്ന വിപണിമൂല്യം തിരിച്ചറിഞ്ഞ് ബോളിവുഡിലെ മുന്‍നിര ബാനറുകളും ഇക്കുറി ആശിര്‍വാദ് സിനിമാസിന് ഒപ്പമുണ്ട്.