“ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ”; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മമ്മൂട്ടി

','

' ); } ?>

നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്റെ’ പ്രൊമോഷൻ പരിപാടികൾക്കായി ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടി.വി.കെ) കുറിച്ചുള്ള നിലപാട് ചോദിച്ചപ്പോഴാണ്, “ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ” എന്ന് തമിഴിൽ മറുപടി നൽകി താരം ചിരിച്ചുകൊണ്ട് നടന്നകന്നത്.

മമ്മൂട്ടിയുടെ ഈ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. രാഷ്ട്രീയ വിഷയങ്ങളിൽ പലപ്പോഴും വ്യക്തമായ നിലപാട് രേഖപ്പെടുത്താറുള്ള താരം, അയൽസംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്നും നർമ്മം കലർത്തി ഒഴിഞ്ഞുമാറിയത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

ചോദ്യം അനാവശ്യമായിരുന്നു എന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോൾ, മമ്മൂട്ടിയുടെ മറുപടിയിലെ ലാളിത്യത്തെയാണ് മറ്റു ചിലർ പ്രശംസിക്കുന്നത്.

അതേ സമയം മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ റിലീസ് തിരക്കുകളിലാണ് താരം ഇപ്പോൾ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും തിരഞ്ഞെടുപ്പ് ഫലത്തിനായുള്ള കാത്തിരിപ്പിനിടയിൽ മമ്മൂട്ടിയുടെ ചെന്നൈ സന്ദർശനവും അദ്ദേഹത്തിന്റെ വാക്കുകളും സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.