“പെട്ട് പോയിട്ടാണ്, ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്നത് ഞാനായിരുന്നേനെ”; ഉർവശി

','

' ); } ?>

ശ്രീനിവാസന്‍ മരിച്ചപ്പോള്‍ അവസാനമായി കാണാന്‍ എത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് വെളിപ്പെടുത്തി നടി ഉർവശി. സമയത്ത് താനൊരു തമിഴ് സിനിമയുടെ ഷൂട്ടിങ് തിരക്കില്‍ ആയിരുന്നുവെന്നും, നടൻ ജയറാമും തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തി സംസാരിക്കുകയായിരുന്നു താരം.

”ഞാനും ജയറാമും പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്‌റ്റേജിലായിപ്പോയി. വല്ലാത്തെരാു കോമ്പിനേഷനും വല്ലാത്തൊരു സാഹചര്യവുമായിപ്പോയി. ഇട്ടിട്ട് വന്നാല്‍ ആ സിനിമ പകുതിയില്‍ നിന്നു പോകും. നിന്നു പോയാല്‍ സംവിധായകനേയും നിര്‍മാതാവിനേയും വലിയ നഷ്ടത്തിലേക്ക് നമ്മള്‍ തള്ളി വിടുന്നത് പോലാകും. അങ്ങനൊരു അവസ്ഥയില്‍ ആയിരുന്നതിനാലാണ്. ഇല്ലെങ്കില്‍ ആദ്യം ഓടി എത്തുന്ന ആളായിരുന്നേനെ ഞാന്‍. പിന്നെ അങ്ങനെ തെളിയിക്കേണ്ട ആവശ്യമില്ലെന്ന് എനിക്കുമറിയാം ശ്രീനിയേട്ടനുമറിയാം. അദ്ദേഹത്തിന്റെ കുടുംബത്തിനും അറിയാം.” ഉർവശി

”ജയറാമിന് വരാന്‍ പറ്റാത്തതിന്റെ കാരണം എനിക്ക് വ്യക്തമായിട്ട് അറിയാം. ഞങ്ങള്‍ രണ്ടു പേരും ഒരുപോലൊരു സാഹചര്യത്തില്‍ ആ സിനിമയില്‍ പെട്ടു പോയതാണ്. അല്ലെങ്കില്‍ ജയറാം വരാതിരിക്കുമോ? എത്ര സിനിമകള്‍ ചെയ്തവരാണ്.” ഉര്‍വശി കൂട്ടിച്ചേർത്തു.