പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടി; ജോർജുകുട്ടിയുടെ പുതിയ ലുക്കിൽ ദൃശ്യം -3 യുടെ പുതിയ പോസ്റ്റർ

','

' ); } ?>

പുഴയോരത്ത് പ്രതീക്ഷയോടെ നിൽക്കുന്ന ജോർജുകുട്ടിയുടെ ചിത്രത്തോട് കൂടിയ ദൃശ്യം 3 യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ലാളിത്യമുള്ള, കുലീനത നിറഞ്ഞു നിൽക്കുന്ന വിധത്തിലുള്ള വേഷവിധാനം. ഷർട്ടും മുണ്ടും. പിന്നിൽ പുഴ. കറുത്ത പ്രീമിയം കാർ.’ കാറിനു മുന്നിൽ പ്രതീക്ഷകളോടെ നിൽക്കുന്ന മോഹൻലാൽ. എന്നിങ്ങനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.

മലയാളത്തിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു. ദൃശ്യം സീരിസ്സുകളിലെ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയുമൊക്കെ മലയാളി പ്രേക്ഷകൻ്റെ കൂടപ്പിറപ്പുകളേപ്പോലെയായിരിക്കുന്നു. സ്വന്തം കുടുംബത്തിൻ്റെ രക്ഷക്കായി ഏതറ്റവും വരെ പോകാനിറങ്ങിത്തിരിക്കുന്ന ജോർജുകുട്ടിക്കു മുന്നിൽ വലിയ പ്രതിസന്ധികളാണ് നേരിടേണ്ടി വരുന്നത്. എത്ര പ്രതിസന്ധികളുണ്ടായാലും, കുടുംബത്തെ രക്ഷിക്കണമെന്ന ഉറച്ചു തീരുമാനമുള്ള ഒരു ഗൃഹനാഥൻ്റെ ആത്മസംഘർഷങ്ങൾ, ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും ഈ ഉറച്ചു തീരുമാനമാണ്.

ദൃശ്യത്തിൽ നിന്നും ദൃശ്യം – 3 യിൽ എത്തുമ്പോൾ അതു വരെയുണ്ടാകുന്ന കാലയളവിൻ്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊണ്ടു കൊണ്ടാണ് ജോർജുകുട്ടിയേയും കുടുംബത്തേയും ജീത്തു ജോസഫ് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ജോർജുകുട്ടിയേയും കുടുംബത്തേയും പ്രേക്ഷകർ ഏറ്റെടുത്തത് ആ കഥാപാത്രങ്ങളുടെ സ്വീകാര്യത തന്നെയാണ്. ഏപ്രിൽ രണ്ടിന് ദൃശ്യം – 3 എത്തുന്നതുവരേയും പ്രേക്ഷകൻ്റെ നെഞ്ചിടിപ്പും വർദ്ധിച്ചു കൊണ്ടിരിക്കും. ആഗോള തലത്തിൽത്തന്നെ സജീവ ശ്രദ്ധയാകർഷിച്ചിരിക്കുന്ന ഈ ചിത്രം

ഏപ്രിൽ രണ്ടിന് വേൾഡ് വൈഡായി പ്രേക്ഷർക്കു മുന്നിലെത്തും. പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും ചേർന്ന് ഈ ചിത്രത്തിൻ്റെ വേൾഡ് വൈഡ്തീയേറ്റർ റിലീസ്സും, ഡിജിറ്റൽ റിലീസ്സും സ്വന്തമാക്കിയിട്ടുണ്ട്.വാഴൂർ ജോസ്.