
സമൂഹ മാധ്യമങ്ങളിൽ വൈറലായി താര ജോഡികളായ വിജയ് ദേവരക്കൊണ്ടയുടെയും, രശ്മിക മന്ദാനയുടെയും വിവാഹ ക്ഷണക്കത്ത്. ക്ഷണക്കത്ത് പ്രകാരം ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടാകും വിവാഹം നടക്കുക. പിന്നീട് മാര്‍ച്ച് നാലാം തിയ്യതി സുഹൃത്തുക്കള്‍ക്കും സിനിമാലോകത്തിനുമായി റിസപ്ഷനൊരുക്കും. ഹൈദരാബാദില്‍ വച്ചായിരിക്കും റിസപ്ഷന് എന്നും കത്തില്‍ പറയുന്നുണ്ട്. ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരിക്കും റിസപ്ഷൻ.
ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എന്നാണ് വിവാഹം എന്ന് വ്യക്തമായിരുന്നില്ല.ഉദയ്പൂരില്‍ വച്ചാകും വിവാഹമുണ്ടാവുക എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. പിന്നാലെ ഉദയ്പൂരില്‍ നിന്നുള്ള രശ്മികയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നത്. ഗീതാഗോവിന്ദം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യം ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നാലെയുള്ള സിനിമകളിലും ഇരുവരുടേയും ജോഡി കയ്യടി നേടി. അധികം വൈകാതെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി. എന്നാല്‍ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ല.
അതേസമയം പലപ്പോഴും ഇരുവരും ഒരുമിച്ച് നടത്തിയ യാത്രകളും പരിപാടികളിലും മറ്റും ഒരുമിച്ചെത്തിയതുമെല്ലാം പ്രണയ വര്‍ത്തകള്‍ക്ക് ശക്തി പകര്‍ന്നു. ഈയ്യടുത്താണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടത്. അന്ന് മുതല്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.