വഞ്ചന കേസ്; മോഹൻലാലും, ആന്റണി പെരുമ്പാവൂരും കുറ്റ വിമുക്തർ

','

' ); } ?>

നടൻ മോഹൻലാലിൻ്റെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിൻ്റെയും പേരിലുള്ള വഞ്ചന കേസ് തള്ളി കോടതി. സംവിധായകനും അഭിഭാഷകനുമായ കെ.എ. ദേവരാജൻ ഫയൽചെയ്ത ക്രിമിനൽ റിവിഷൻ പെറ്റീഷനാണ് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ ജന്നീസ് സ്റ്റീഫ തള്ളിയത്. സിനിമാനിർമാണവുമായി ബന്ധപ്പെട്ട് പണംവാങ്ങി വഞ്ചിച്ചെനന്നായിരുന്നു ഇരുവർക്കെതിരെയുള്ള ആരോപണം.

കീഴ്ക്കോടതിയുടെ വിധി അംഗീകരിച്ചുകൊണ്ടും കേസിനാസ്‌പദമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സൂചിപ്പിച്ചാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2025 ഏപ്രിൽ 15-ന് പരാതിക്കാരൻ മരിച്ചിരുന്നു. ദേവരാജൻ്റെ ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമായിരുന്നു പരാതി. ‘സ്വപ്‌നമാളിക’ എന്ന പടത്തെച്ചൊല്ലിയാണ് കേസ്.