“ഇന്തവാട്ടി മിസ്സേ ആകാത്”; ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ റിലീസ് തീയതി പുറത്ത്

','

' ); } ?>

ദിലീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ.ഭ.ബ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 18-ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതി ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും മാസ്-കോമഡി-ആക്ഷന്‍ എന്റെര്‍ടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും വേഷമിടുന്നുണ്ട്. മോഹൻലാലിന്റെ അഥിതി വേഷവും പ്രേക്ഷകരെ ആവേശഭരിതരാക്കിയിട്ടുണ്ട്. വളരെ സ്‌റ്റൈലിഷായി, കുടുംബ പ്രേക്ഷകര്‍ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘വേൾഡ് ഓഫ് മാഡ്‌നെസ്സ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘ഭയം ഭക്തി ബഹുമാനം’ എന്നതിന്റെ ചുരുക്ക രൂപമായിട്ടാണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസർ, പോസ്റ്ററുകൾ എന്നിവയെല്ലാം തന്നെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിലാണ് വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവരെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. കോ പ്രൊഡ്യൂസേര്‍സ്- ബൈജു ഗോപാലന്‍, വി.സി. പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്‌ണാ, റെഡിൻ കിങ്സ്‌ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്‌മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്‌ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.

ഛായാഗ്രഹണം – അരുണ്‍ മോഹന്‍, സംഗീതം – ഷാന്‍ റഹ്‌മാന്‍, എഡിറ്റിങ് – രഞ്ജന്‍ ഏബ്രഹാം, വരികള്‍ – കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, കലാസംവിധാനം – നിമേഷ് താനൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രക്കരി, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.