പാട്രിയറ്റിന്റെ ടീസർ പങ്കുവെച്ച് സൽമാൻ ഖാൻ; അടുത്ത ചിത്രം മഹേഷ് നാരായണനൊപ്പമെന്ന് ആരാധകർ

','

' ); } ?>

11 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പങ്കുവെച്ച് ബോളിവുഡ് നടൻ സൽമാൻ ഖാൻ. പിന്നാലെ താരത്തിന്റെ അടുത്ത ചിത്രം മഹേഷ് നാരായണനൊപ്പമാണെന്നാണ് ആരാധകരുടെ ചർച്ച. ഒരു സിനിമയ്ക്കായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ച നടത്തിയിരുന്നതായി പിങ്ക്‌വില്ല മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

“ഇന്ത്യൻ സിനിമയിലെ ബിഗ് എമ്മുകളെ ഒരുമിച്ച് അവതരിപ്പിക്കുന്ന പാട്രിയറ്റിന്റെ ടൈറ്റിൽ ടീസർ പങ്കുവയ്ക്കുന്നതിൽ ആവേശമുണ്ട്. എന്നാണ് സൽമാൻ ടീസറിനൊപ്പം കുറിച്ചത്. മോഹൻലാൽ, മമ്മൂട്ടി, മഹേഷ് നാരായണൻ എന്നിവരെ സൽമാൻ ടാ​ഗ് ചെയ്യുകയും ചെയ്തിരുന്നു.

1970 മുതൽ 1990 വരെയുള്ള കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രത്തിനായി മഹേഷ് നാരായണനും സൽമാൻ ഖാനും തമ്മിൽ ചർച്ചകൾ നടന്നു വരികയാണ്. സൽമാനും മഹേഷ് നാരായണനും തമ്മിൽ ഇതിനോടകം നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ബാറ്റിൽ ഓഫ് ​ഗാൽവാൻ ആണ് സൽമാന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ഈ ചിത്രത്തിന് ശേഷം മഹേഷ് നാരായണനൊപ്പമുള്ള ചിത്രം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. ടീസറിന് വന്‍ സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. എന്നാൽ ടീസര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും ഒരു വിഭാ​ഗം പ്രേക്ഷകർ പ്രതികരിച്ചിരുന്നു. വൻ‌ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.