“മമ്മൂട്ടിയും വലിയ ആവേശത്തിലാണ്, ഇനിയും കഥാപാത്രങ്ങൾ ചെയ്യാനുള്ള കൊതിയാണ് മമ്മൂക്കയ്ക്ക്”: ആന്റോ ജോസഫ്

','

' ); } ?>

മമ്മൂട്ടി വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. ഷൂട്ടിൽ തിരിച്ചെത്തിയതോടെ മമ്മൂട്ടിയും വലിയ ആവേശത്തിലാണെന്നും, ഒരുപാട് നാളുകളായി ആഗ്രഹിച്ച ദിവസമാണ് ഇതെന്നും ആന്റോ ജോസഫ് പറഞ്ഞു. ഹൈദരബാദിൽ മനോരമ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഭയങ്കര സന്തോഷത്തിലാണ്. ഈയൊരു ദിവസത്തിന് വേണ്ടി ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചതാണ്. ശരിക്കും കണ്ണു നിറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പായിരുന്നു. എവിടെപ്പോയാലും ആളുകൾ ചോദിക്കുന്നത് മമ്മൂക്കയുടെ തിരിച്ചുവരവ് എന്നാണെന്നാണ്.മമ്മൂക്കയും ഭയങ്കര ആവേശത്തിലാണ്. ഇനിയും കഥാപാത്രങ്ങൾ ചെയ്യാനുള്ള കൊതിയാണ് അദ്ദേഹത്തിന്”. ആന്റോ ജോസഫ് പറഞ്ഞു.

“ഹൈദരാബാദിൽ ഒരാഴ്ചത്തെ ഷൂട്ട് ആണ്. അതുകഴിഞ്ഞ് 15ന് യുകെയിലേക്ക് പോകും. അവിടെ 9 ദിവസം ഷൂട്ട് ഉണ്ട്. നവംബർ ആദ്യ വാരം കേരളത്തിലെത്തും. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുമായുള്ള കോമ്പിനേഷൻ സീനുകൾ എറണാകുളത്തും മറ്റുമായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാകും. അടുത്ത വർഷത്തെ വിഷു റിലീസായാണ് ചിത്രം എത്തുക. അടുത്ത ദിവസം ചിത്രത്തിന്റെ ടീസറും റിലീസ് ചെയ്യും.’’ആന്റോ ജോസഫ് കൂട്ടിച്ചേർത്തു.

ഒരു നീണ്ട ഇടവേളക്ക് ശേഷം മഹേഷ് നാരായണൻ ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ താരം ഇന്നലെ ജോയിൻ ചെയ്തു.ചെന്നെ എയർപ്പോർട്ടിൽ കാർ ഓടിച്ചെത്തിയ മമ്മൂട്ടിയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം ചെയ്യാൻ പോകുന്നു’ എന്നാണ് ഷൂട്ടിന് പോകുന്നതിനു മുമ്പ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.