കുക്കു പരമേശ്വരനെതിരെ പുറത്ത് പരാതി നൽകരുതെന്ന് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി ഉഷ ഹസീന

','

' ); } ?>

നടി കുക്കു പരമേശ്വരനെതിരെ പുറത്ത് പരാതി നൽകരുതെന്ന് നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തി നടി ഉഷ ഹസീന. പുറത്തു പരാതി നൽകരുതെന്നും 15-ാം തീയതി വരെ ക്ഷമിക്കനാമെന്നുമാണ് ആവശ്യപ്പെട്ടതെന്നും ഉഷ ഹസീന വെളിപ്പെടുത്തി. ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉഷ.

“നടന്‍ പൂജപ്പുര രാധാകൃഷ്ണന്‍ പുറത്ത് പരാതി നല്‍കരുതെന്ന് പറഞ്ഞിരുന്നു. 15-ാം തീയതി വരെ ക്ഷമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ക്ക് പുറകില്‍ ആരുമില്ല. ഇവരൊന്നും മത്സരിക്കരുതെന്ന് ഞങ്ങള്‍ പറയുന്നില്ല. മത്സരിക്കുന്നവര്‍ക്ക് അര്‍ഹതയും യോഗ്യതയും വേണം. അമ്മയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ കുക്കു പരമേശ്വരന്‍ ഞങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അതുകൊണ്ടാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്. മെമ്മറി കാര്‍ഡ് വെച്ച് മുതലെടുക്കുന്നുണ്ടെങ്കില്‍ അത് അവസാനിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ട്. ഉഷ ഹസീന പറഞ്ഞു.

“നശിപ്പിച്ചെന്ന് കുക്കു പരമേശ്വരൻ അവകാശപ്പെടുന്ന മെമ്മറി കാര്‍ഡ് ഇപ്പോഴും അവരുടെ കൈവശമുണ്ട്. അത് സ്വാര്‍ത്ഥ താല്‍പര്യത്തിനും മറ്റാര്‍ക്കോ വേണ്ടിയും ഉപയോഗിക്കുകയാണ്. സിനിമാ രംഗത്തെ സ്ത്രീകളെ അവര്‍ ചതിക്കുകയാണ് ചെയ്തത്. ആര്‍ക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്ന് പുറത്തുവരേണ്ടതുണ്ട്”. ഉഷ ഹസീന മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ പറയുന്നു.