“രാവണന്റെ” സ്റ്റണ്ടുകൾ ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ “ഗൈ നോറിസ്” കൈകാര്യം ചെയ്യും

','

' ); } ?>

ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി കൈകോർത്ത് കന്നഡ സൂപ്പർ തരാം യാഷ്. നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണയുടെ സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഗൈ നോറിസായിരിക്കും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

രാമായണത്തെ ഒരു മാസ്മരിക ദൃശ്യാവിഷ്കാരമാക്കുകയാണ് അണിയറ പ്രവർത്തകർ. അതിനൂതന സാങ്കേതികത്തികവോടെ കഥാഗതിക്കനുസിച്ചുള്ള സംഘട്ടനങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന് തീർച്ച. മാഡ് മാക്സ്: ഫ്യൂറി റോഡ്, ദി സൂയിസൈഡ് സ്ക്വാഡ് എന്നിവയിലെ ആക്ഷൻ മികവുകൊണ്ട് പ്രസിദ്ധനായ ഇതിഹാസ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടറാണ് ഗൈ നോറിസ്. രാവണനെ ഒരു വലിയ ആക്ഷൻ ആർക്കിൽ ജീവസ്സുറ്റതാക്കാൻ റോക്കിംഗ് സ്റ്റാർ യാഷ് ഒരുങ്ങുകയാണെന്നത് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. രാമായണത്തിന്റെ സ്കെയിലിന് അനുയോജ്യമായ രീതിയിൽ, ഹൈ-ഒക്ടേൻ ആക്ഷൻ സീക്വൻസുകൾ കോറിയോഗ്രാഫ് ചെയ്യുന്നതിനാണ് നോറിസ് ഇന്ത്യയിൽ തുടരുന്നത്. ഇപ്പോൾ നടക്കുന്ന ഷൂട്ടിംഗ് ഷെഡ്യൂൾ യാഷിന്റെ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ്. രാമായണ വഴി ഇന്ത്യൻ ആക്ഷൻ സിനിമയുടെ പരിധികൾ തന്നെ ഭേദിക്കുന്ന ഒരു ദൃശ്യാനുഭവം രൂപപ്പെടുത്തുന്നതിനുള്ള ഒരുക്കത്തിലാണ് യാഷ്.

ഇന്ത്യൻ ചലച്ചിത്ര നിർമ്മാണത്തിലെ തന്നെ ഒരു നാഴികക്കല്ലായിരിക്കും രാമായണമെന്ന് ചിത്രത്തിന്റെ പ്രാരംഭ ഷൂട്ടിംഗ് റിപ്പോർട്ടുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. മികച്ച ടെക്‌നിഷ്യൻസ്, ലോകോത്തര വിഎഫ്എക്സ് ടീം, ഗംഭീര സെറ്റുകൾ എന്നിവയെല്ലാം കൊണ്ട് സമ്പൂർണ്ണമാണ് ഈ ചിത്രം. രാമായണ ഭാഗം– 1 60–70 ദിവസം ചിത്രീകരിക്കും. രൺബീർ കപൂറാണ് രാമനായി എത്തുന്നത്. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാമായണ പാർട്ട് 1 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തീയേറ്ററുകളിലെത്തും.