ശിവകാർത്തികേയനെപ്പോലെയാണ് എനിക്കിപ്പോൾ നിവിൻ പോളി; മനസ്സ് തുറന്ന് നടൻ സൂരി

','

' ); } ?>

ശിവകാർത്തികേയനുമായിട്ടുള്ള അതേ അടുപ്പം ഇപ്പോൾ തനിക്ക് നിവിൻ പോളിയുടെ ഉണ്ടെന്നും സിനിമയ്ക്കായി നിവിൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും തുറന്നു പറഞ് തമിഴ് നടൻ സൂരി. നിവിൻ പോളി – സൂരിയും ഒരുമിച്ചെത്തുന്ന ‘ഏഴു കടൽ ഏഴു മലൈ’ എന്ന ചിത്രത്തെ കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പടം പൂർത്തിയായി ഇനി ഒരു മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വ്യക്തിയാണ് നിവിൻ പോളി. ഭയങ്കര ഫൺ ആയിട്ടുള്ള ആളാണ് നിവിൻ. ഷൂട്ട് സ്പോട്ടിനെ അദ്ദേഹം എപ്പോഴും ഹാപ്പി ആക്കി വെക്കും. ഞാനും ശിവകാർത്തികേയനും തമ്മിലുള്ള അതേ ഒരു ബോണ്ട് ഇപ്പോൾ നിവിനുമായിട്ടും ഉണ്ട്. സംവിധായകൻ റാം സാർ പറയുമായിരുന്നു ഞങ്ങളെ കാണുമ്പോൾ എസ് കെ – സൂരി കോംബോ ഓർമ വരുമെന്ന്. ഏഴു കടൽ ഏഴു മലൈയ്ക്കായി നിവിൻ നല്ല കഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ച് കഠിനമായിട്ടുള്ള സ്ക്രിപ്റ്റ് ആണ് സിനിമയുടേത്. റാം സാർ ഒരു അഭിനേതാവിന്റെ പക്കൽ നിന്ന് മാക്സിമം കൊണ്ട് വരാൻ ശ്രമിക്കും. എനിക്കും നിവിനും വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കും അത്’, സൂരി റിപ്പോർട്ടറിനോട് പറഞ്ഞു.

നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ‘പേരൻപ്’, ‘തങ്കമീൻകൾ’, ‘കട്രത് തമിഴ്’, ‘തരമണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

ചിത്രത്തിൽ അഞ്ജലിയാണ് നായിക. റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ ഔദ്യോഗികമായി മത്സരിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളായിരുന്നു ചിത്രത്തിന് അവിടെ നിന്നും ലഭിച്ചത്. ഛായാഗ്രഹണം എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.