
ആട് സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ജോണറിൽ വ്യക്തത വരുത്തി സംവിധായകൻ മിഥുൻ മാനുൽ തോമസ്. ആട് 3 ഒരു സോംബി ചിത്രമായിരിക്കില്ല എന്നും എന്നാൽ വ്യത്യസ്തമായ ജോണറിലായിരിക്കും സിനിമ കഥ പറയുക എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടന്ന സിനിമയുടെ പൂജയിലാണ് മിഥുൻ മാനുവലിന്റെ പ്രതികരണം.
‘ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്ന ചോദ്യമാണ് ആട് 3 ഒരു സോംബി ചിത്രമാണോ എന്നത്. ആദ്യം പറയട്ടെ ഒരു സോംബി പടമല്ല ആട് 3. ആടിന്റെ ഫ്ലേവറുകൾ മാറ്റാതെ ഈ സിനിമയെ കുറച്ചുകൂടി വലിയ ക്യാൻവാസിലേക്ക് മാറ്റുകയാണ് നമ്മൾ. ഈ സിനിമ എപിക്-ഫാന്റസിയിലേക്ക് പോവുകയാണ്. എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3 ,’ എന്ന് മിഥുൻ മാനുവൽ തോമസ് പറഞ്ഞു.
ആട് ഫ്രാഞ്ചൈസിയിലെ മൂന്നാം സിനിമയായ ആട് 3ക്കായി മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. സിനിമയുടെ ജോണർ സംബന്ധിച്ചും കഥ സംബന്ധിച്ചും പല അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. അതിൽ ഏറ്റവും അധികം പ്രചരിച്ച ഒരു അഭ്യൂഹമായിരുന്നു ആട് 3 ഒരു സോംബി പടമായിരിക്കും എന്നത്. 2013 ൽ ജയസൂര്യയെ നായകനാക്കി മിഥുൻ ഒരുക്കിയ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലൂടെയാണ് ആട് ഫ്രാഞ്ചൈസി ആരംഭിച്ചത്. തിയേറ്ററിൽ വിജയമാകാതെ പോയ സിനിമ ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. സൈജു കുറുപ്പ്, സണ്ണി വെയിൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് ഈ ഫ്രാഞ്ചൈസി പ്രധാന അഭിനേതാക്കൾ.
ന്ന് കൊച്ചിയിൽ വെച്ചാണ് സിനിമയുടെ പൂജ ചടങ്ങുകൾ നടന്നത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടന്മാരായ ജയസൂര്യ, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ, സൈജു കുറുപ്പ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതാരായിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ഈ മാസം 15 മുതൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ക്രിസ്മസ് റിലീസായി സിനിമ തിയേറ്ററുകളിലെത്തുമെന്നും മിഥുൻ മാനുവൽ തോമസ് അറിയിച്ചു. ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 ഒരുങ്ങുക എന്നും അദ്ദേഹം അറിയിച്ചു. ‘എപിക്-ഫാന്റസി എന്ന് പറയുമ്പോൾ രാജാവും കുതിരകളുമൊക്കെയാണ് എന്റെ മനസ്സിൽ വരുന്നത്. അത്തരത്തിൽ ഒരു സിനിമയായിരിക്കും ആട് 3. എന്റെ കരിയറിലെ, ഫ്രൈഡേ ഫിലിം ഹൗസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ഇത്. ഈ ക്രിസ്മസിന് ഷാജി പാപ്പനും സംഘവും എത്തുമെന്ന് കരുതുന്നു. ഈ സിനിമയുടെ സി ജി വർക്കുകൾ തീരുമെന്ന് കരുതിയാണ് ഞാൻ റിലീസിനെക്കുറിച്ച് പറയുന്നത്. ഇനി അത് മാറിയാൽ ഒന്നും വിചാരിക്കരുത്. അത്രത്തോളം സിജി ഒക്കെ വരുന്ന സിനിമയാണ്,’ എന്നും മിഥുൻ പറഞ്ഞു.