മമ്മൂട്ടിയെ പുതുതായി അവതരിപ്പിച്ച ‘ബസൂക്ക’: ഡീനോ ഡെന്നിസിന്‍റെ കഴിവ് പ്രശംസിച്ച് ഷാജി കൈലാസ്”

','

' ); } ?>

മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ബസൂക്ക’യെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ ഷാജി കൈലാസ്. “ഇത് ആദ്യ ചിത്രം എന്ന് തോന്നിപ്പിക്കാത്ത രീതിയിലാണ് ഡീനോ ഈ സിനിമ ഒരുക്കിയിരിക്കുന്നത്” എന്നും, “മമ്മൂക്കയെ എങ്ങനെ ഉപയോഗിച്ചിട്ടുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്” എന്നും ഷാജി അഭിപ്രായപ്പെട്ടു.

“പ്രിയപ്പെട്ട കലൂർ ഡെന്നിസിന്‍റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്ത ബസൂക്ക കഴിഞ്ഞ ദിവസം കാണാൻ സാധിച്ചു. ഒരു കൈവഴക്കം വന്ന അസ്സൽ സംവിധായകൻ തന്നെയാണ് ഡീനോ എന്ന് ഈ സിനിമ തെളിയിക്കുന്നു. തനതായ കഥ ഭേദഗതിയോടെ, ഒട്ടും പരിചയമില്ലാത്ത ഫ്രെയിമിങ്ങിലും അവതരണ ശൈലികളിലും നവീനത കൊണ്ടുവരാൻ ഡീനോക്കായി. പ്രത്യേകിച്ച്, മമ്മൂക്കയുടെ ആദ്യത്തെ നിശബ്ദ വരവും, പിന്നീട് ആവേശം നിറഞ്ഞ ക്ലൈമാക്‌സ് പെർഫോമൻസും ഈ സിനിമയെ വേറിട്ടതാക്കുന്നു” എന്ന് ഷാജി കൈലാസ് സാമൂഹിക മാധ്യമത്തിലൂടെ അഭിപ്രായപ്പെട്ടു.

മലയാളത്തിലെ പ്രശസ്ത രചയിതാവ് കലൂർ ഡെന്നിസിന്‍റെ മകനാണ് ഡീനോ ഡെന്നീസ്‌ . മമ്മൂട്ടിക്കൊപ്പം പ്രശസ്ത സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യ പിള്ള, സ്ഫടികം ജോർജ് തുടങ്ങിയവരും പ്രധാന താരങ്ങളാണ്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘ബസൂക്ക’.