ഒരു സ്ഥിരം ‘വിജയ്’ ബ്രാന്‍ഡ് പടമോ?

','

' ); } ?>

നെല്‍സണ്‍ സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം വിഷുറിലീസായി തിയേറ്ററുകളിലെത്തിയിരിക്കുന്നു. ഒരു സ്ഥിരം വിജയ് ബ്രാന്‍ഡ് ചിത്രമെന്നതില്‍ കവിഞ്ഞ ഒരു പ്രത്യേകതയും ബീസ്റ്റിന് അവകാശപ്പെടാനില്ല. വളരെ കുറച്ച് മനോഹരമായ തമാശകളും നല്ല രണ്ടു പാട്ടുകളുടം കുറച്ച് ആക്ഷന്‍ രംഗങ്ങളുടെ മനോഹാരിതും മാറ്റിവെച്ചാല്‍ തിരക്കഥയ്ക്ക് ഒട്ടും ബലമില്ലാത്ത സ്ഥിരം വിജയ് ചിത്രമാണ് ബീസ്റ്റ്. ഫാന്‍സിനെ പോലും സംതൃപ്തിപ്പെടുത്താനായില്ലെന്നതാണ് ചിത്രത്തിന്റെ പ്രധാന ന്യൂനതയായി തോന്നിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ഉള്‍പ്പെടെ വിജയ് എന്ന താരത്തിന്റെ സ്റ്റാര്‍ഡത്തിനായി സെറ്റ് ചെയ്ത പോലെയാണ് അനുഭവപ്പെട്ടത്.

ദളപതി വിജയ് ചിത്രം മലയാളത്തിന്റെ അഭിമാനമായി ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍, നായികാതുല്ല്യമായ കഥാപാത്രത്തെ അപര്‍ണ ദാസും ഗംഭീരമാക്കി

ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ള റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിലെ ഉദ്യോഗസ്ഥനാണ് ഇത്തവണ വിജയ്. രക്ഷകവേഷത്തിന് പതിവില്‍ നിന്നൊരു മാറ്റവുമില്ല. എന്നാല്‍ വിജയ് എന്ന സാഹസിക ഉദ്യോഗസ്ഥന്റെ ആദ്യത്തെ ഒറ്റയാള്‍ മിഷനോടെ അദ്ദേഹം റോ വിടുന്നു. പിന്നീട് ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ വീണ്ടും റോയ്ക്ക് ഇദ്ദേഹത്തിന്റെ സഹായം തേടേണ്ടി വരുന്നു. എന്നാല്‍ ദേശസ്‌നേഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നായകന്‍ റോയ്ക്കും മീതെ കാര്യങ്ങള്‍ ചിന്തിച്ച് രണ്ടാമത്തെ മിഷന്‍ പൂര്‍ത്തീകരിക്കുന്നതോടെ ചിത്രം പൂര്‍ത്തിയാവുന്നു. തോക്കുപയോഗിച്ചുള്ള സംഘട്ടനരംഗങ്ങള്‍ ഒര ഫീലും നല്‍കിയില്ല, പക്ഷേ മറ്റ് സംഘട്ടനരംഘങ്ങള്‍ ആക്ഷന്‍ കൊറിയോഗ്രാഫറെന്ന നിലയില്‍ അന്‍പറിവ് ഗംഭീരമാക്കി. ചിത്രത്തിന് ഏറ്റവും മുതല്‍ കൂട്ടായി തോന്നിയത് രവിചന്ദര്‍ ഒരുക്കിയ രണ്ട് ഗാനങ്ങളും ഇതിന് ജെന്നി മാസ്റ്ററൊരുക്കിയ നൃത്ത രംഗങ്ങളുമാണ്. മനോജ് പരമഹംസയുെ ഛായാഗ്രഹണവും, നിര്‍മ്മലിന്റെ ചിത്രസംയോജനവും നന്നായിരുന്നു.

മലയാളത്തിന്റെ അഭിമാനമായി ഷൈന്‍ ടോം ചാക്കോ ചിത്രത്തില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍, നായികാതുല്ല്യമായ കഥാപാത്രത്തെ അപര്‍ണ ദാസും ഗംഭീരമാക്കി. മലയാളത്തിന്റെ മുത്തശ്ശി സുബലക്ഷ്മിയും ചിത്രം കഴിഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ നിന്നും മായാത്ത കഥാപാത്രമാണ്. പൂജ ഹെഗ്‌ഡെ. സെല്‍വരാഘവന്‍, യോഗി ബാബു, വി.ടിവി ഗണേഷ്. അങ്കൂര്‍ അജിത് വികാല്‍ എന്നിവരെല്ലാം തന്നെ കഥാപാത്രങ്ങളെ ഉജ്ജ്വലമാക്കി. ഇന്ത്യ കാലാകാലങ്ങളായി അഭിമുഖീകരിക്കുന്ന തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങളും ഇതിലെ രാഷ്ട്രീയ കളികളും തുറന്ന് കാണിക്കാനുള്ള ശ്രമം തിരക്കഥയിലുണ്ടെങ്കിലും ഒരു വിജയ് ചിത്രമാക്കി ഈ പ്രമേയത്തെ മാറ്റിയതോടെ ചിത്രത്തിന്റെ മനോഹാരിത നഷ്ടപ്പെടുകയായിരുന്നു.