മലയാള സിനിമ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തുവിട്ടു.നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് ചിത്രം തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിക്കുന്നത് .ഡിസംബര്‍ 2 ന് ചിത്രം തിയേറ്ററുകളിലെത്തും.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എംജി ശ്രീകുമാര്‍, കെഎസ് ചിത്ര, ശ്രേയ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തില്‍ പാടുന്നത്.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കൊവിഡ് സൃഷ്ടിച്ച ഒരു വര്‍ഷത്തിലേറെ നീണ്ട പ്രതിസന്ധിക്കുശേഷം ഒക്ടോബര്‍ അവസാനമാണ് തിയേറ്ററുകള്‍ തുറന്നത്. ആദ്യ റിലീസുകള്‍ മുതല്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് എത്തിത്തുടങ്ങിയെങ്കിലും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് എത്തിയതോടെയാണ് തിയേറ്ററുകള്‍ ഉണര്‍ന്നു. പിന്നാലെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന മോഹന്‍ലാലിന്റെ മരക്കാറും തിയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പായി. കുറുപ്പിനു ശേഷവും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി തിയറ്ററുകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ അനേകം ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്.