തമ്പാന്റെ കാവല്‍ ഒരു മാസ്സ് പടം

സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവുമായി കാവല്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രമാണ് കാവല്‍ .സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് തന്നെയാണ് ചിത്രത്തിലൂടെ കാണാന്‍ സാധിക്കുന്നത്.നിതിന്‍ രണ്‍ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച്് ഹൈറേഞ്ച് പശ്ചാത്തലത്തിലൊരുക്കിയ പീരിഡ് ആക്ഷന്‍ ഡ്രാമയാണ് ചിത്രം.രണ്ട് കാലഘട്ടങ്ങളിലായാണ് സിനിമയുടെ കഥനടക്കുന്നത്.തമ്പാന്‍,ആന്റണി എന്നിവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറഞ്ഞുവെക്കുന്നത്.ആദ്യ പകുതിയില്‍ തന്നെ കഥാപാത്രങ്ങളുടെ പശ്ചാത്തലമൊക്കെ പറഞ്ഞുവെക്കുന്നുണ്ട്.പിന്നീട് കഥ നടക്കുന്ന കറന്റ് സിറ്റ്വേഷന്‍സ് ആണ് കാണിക്കുന്നത്.

മുമ്പുളള സുരേഷ് ഗോപി സിനിമകളുടെ സാമ്യമുളള സിനിമ തന്നെയാണിത്.എന്നാല്‍ കടിച്ചാപൊട്ടാത്ത ഡയലോഗ്കളൊ ഒന്നും തന്നെ ചിത്രത്തിലില്ല.നിരവധി മാസ്സ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്.സുരേഷ് ഗോപിയുടെ അഭിനയം റിയലിസ്റ്റിക്കായി തോന്നി.രണ്ട് കാലഘട്ടങ്ങളില്‍ കഥാപാത്രത്തിനുണ്ടാകുന്ന മാറ്റങ്ങളൊക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.’സിനിമയില്‍ റിയലിസം വരുന്നത് പെര്‍ഫോമന്‍സിലൂടെയാണ്.സിനിമയുടെ കഥയൊക്കെ തന്ന പ്രഡിക്ടബിള്‍ ആണ്.ചിത്രത്തിലെ ഒരോ കഥാപാത്രവും അവരവരുടെ റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തിട്ടുണ്ട്.രണ്‍ജി പണിക്കര്‍,റേച്ചല്‍ ഡേവിഡ്,മുത്തുമണി,സാദിഖ് ഇവരൊക്കെ നന്നായി അഭിനയിച്ചിട്ടുണ്ട്.ഗുഡ്വില്‍ എന്റര്‍ടെയ്ന്റമെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

കഥയില്‍ ഒരു പുതുമയില്ലാത്തത് ന്യുനതയായിതോന്നി.നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹണം നന്നായിരുന്നു.ഹൈറേഞ്ചിന്റെ വിഷ്വല്‍സൊക്കെ ഗംഭീരമാണ്.രഞ്ജിന്‍ രാജിന്റെ സംഗീതം നന്നായിരുന്നു.ചിത്രത്തില്‍ രണ്ട് പാട്ടുകളാണുളളത്.രണ്ട് പാട്ടുകളും കഥയുടെ ഇമോഷനെ മുന്‍ നിര്‍ത്തിയാണ് ഒരുക്കയിരിക്കുന്നത്.സുരേഷ് ഗോപിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരുച്ചുവരവു തന്നെയാണ് കാവല്‍ നടത്തിയിരിക്കുന്നു.ഫാമിലി പ്രേക്ഷകനെ സിനിമ തീര്‍ച്ചയായും തൃപ്തിപ്പെടുത്തും.ഒരു തവണ തിയറ്ററുകളില്‍ പോയി കണ്ടിരിക്കാന്‍ കഴിയുന്ന മാസ്സ് ആക്ഷന്‍ ഫാമിലി എന്റെര്‍ടെയിനര്‍ ചിത്രം തന്നയാണ് കാവല്‍.