ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി

','

' ); } ?>

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് മമ്മുട്ടി.ജാവയിലെ വിനയദാസന്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ ലുക്ക്മാനാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മമ്മുട്ടി അഭിനന്ദനമറിയിച്ചത്.

ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി ലുക്ക്മാന് അയച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെ ‘മെയ്ഡ് മൈ ഡേ’ എന്നെഴുതി ലുക്ക്മാന്‍ തന്നെയാണ് വിവരം പങ്കുവെച്ചത്.

ഓപ്പറേഷന്‍ ജാവയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്ക് ഫോണ്‍ കോള്‍ വഴി സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിനന്ദനം അറിയിച്ചിരുന്നു.

ജാവ തീയേറ്ററില്‍ കാണാന്‍ പറ്റിയില്ല എന്ന ക്ഷമാപണത്തോടെ തുടക്കം, ഒറ്റ വാക്കില്‍ അദ്ദേഹം സിനിമയെ വിശേഷിപ്പിച്ചു.ജീവനുള്ള സിനിമ,നല്ല മനോഹരമായി തന്നെ ആ കഥയില്‍ ജീവിതം പറഞ്ഞിട്ടുണ്ട്, പ്രേക്ഷകന്‍ തന്റെ ജീവിതമാണ് കാണുന്നത് എന്ന് തോന്നുന്ന കഥ പറച്ചില്‍ നിനക്ക് കൈമോശം വരാതെയിരിയ്ക്കട്ടെ..പണ്ട് അദ്ദേഹത്തോട് പത്മരാജന്‍ പറഞ്ഞ വാചകമുണ്ട് തന്റെ സിനിമയില്‍ എല്ലാരും നായകന്മാര്‍ ആണ്, അഭിനേതാക്കള്‍ എന്ത് അനായാസതയോടെയാണ് അഭിനയിയ്ക്കുന്നത്.അത് തന്നെയാണ് തരുണിനോടും എനിയ്ക്ക് പറയാന്‍ ഉള്ളത് എന്നാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

തീയറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ധന്യ അനന്യ,മമിത ബൈജു, മാത്യൂസ് തോമസ് ,വിനായകന്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഓപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല കേസുകളെയും അടിസ്ഥാനമാക്കി ഒരു വര്‍ഷക്കാലത്തോളം നീണ്ട റിസേര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളെ മികച്ച രീതിയില്‍ആവിഷ്‌കരിക്കുന്നതു കൂടിയാണ് ചിത്രം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതം ജെയ്ക്സ് ബിജോയ് ആണ്.