‘മിഷന്‍ സി’ വരുന്നു. ട്രെയിലര്‍ കാണാം

വിനോദ് ഗുരുവായൂരിന്റെ ‘മിഷന്‍ സി’ വരുന്നു. ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേജിലൂടെയാണ് മിഷന്‍ സി യുടെ ട്രെയിലര്‍ പുറത്തിറങ്ങിയത്.  കുഞ്ചാക്കോ ബോബന്‍ ആന്‍ണി വര്‍ഗ്ഗീസ് പൃഥ്വിരാജ് എന്നിവരെല്ലാം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. മിഷന്‍ സി പേര് പോലെ തന്നെ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു റോഡ് ത്രില്ലര്‍ മൂവിയാണ് ‘മിഷന്‍ സി’. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാ അനുഭവങ്ങള്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്റെ ആദ്യ റോഡ് ത്രില്ലര്‍ മൂവിയാണ് റിലീസിങ്ങിന് ഒരുങ്ങുന്നത്. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാര്‍ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമന്റോകളുടെയും ഉദ്വേഗം ജെനിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് മിഷന്‍ സി. കടന്നു പോകുന്നത്.

അപ്പാനിശരത്, കൈലാഷ്, മേജര്‍ രവി, ജയകൃഷ്ണന്‍, ബാലാജിശര്‍മ്മ എന്നിവരെകൂടാതെ 35 ഓളം പുതുമുഖ താരങ്ങളും ഇതില്‍ അണിനിരക്കുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ പലരും ഇതില്‍ കഥാപാത്രങ്ങള്‍ ആകുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഇതില്‍ ഗാനങ്ങള്‍ എഴുതുയിരിക്കുന്നത് പോലീസ് ഉദ്യോഗസ്ഥനായ സുനില്‍ ചെറുകടവാണ്. പോലീസ് ഉദ്യോഗസ്ഥനായ ഹണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്തുകൊണ്ടും പ്രേഷകരെ ആകാഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒറു റിയല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും മിഷന്‍ സി എന്നകാര്യത്തില്‍ സംശയമില്ല. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ഈ ചിത്രം രാമക്കല്‍മേടും മൂന്നാറുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിലെ മനോഹരങ്ങളായ ഗാനങ്ങള്‍ മനോരമ മ്യൂസിക്കാണ് പുറത്തിറക്കുന്നത്. പി.ആര്‍. ഒ പി.ആര്‍.സുമേരന്‍.

https://youtu.be/TejM3qaLnAw