നരസിംഹത്തിന് 21 വയസ്സ്…പുതിയ പദ്ധതികളുമായി ആശിര്‍വാദും

','

' ); } ?>

ആശിര്‍വാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍ തികയുന്നു. ഈ ഘട്ടത്തില്‍ പുതിയ പദ്ധതികളുമായി ആശിര്‍വാദ് സിനിമാസ് സജീവമാവുകയാണ്. ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം തികയുന്ന വേളയില്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയയിലെത്തിയത്. ദൃശ്യം 2, മരക്കാര്‍ , ബറോസ്, എമ്പുരാന്‍ എന്നിവയാണ് മുന്നിലുള്‌ല വലിയ പദ്ധതികളെന്ന് താരം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം…

ആശിര്‍വാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍ തികയുന്നു ..
ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷവും…
കാര്‍മേഘങ്ങള്‍ മാറി പ്രതീക്ഷകളുടെ പുതിയ നാളുകള്‍ വരുമ്പോള്‍ പുതിയ പ്രൊജക്റ്റുകളുമായി നിങ്ങള്‍ക്കൊപ്പം ആശിര്‍വാദും ഉണ്ടാകും. ഇതുവരെ തന്ന പിന്തുണയ്ക്കും സ്‌നേഹത്തിനും ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി…