കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസ്സുകാരിയാണ് മുംബൈ അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്കി വിവിധ ഇടങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2 വര്‍ഷമായി ഇരുവരും തമ്മില്‍ പരിചയമുണ്ട്. ഐപിസി സെക്ഷന്‍ 376 ചുമത്തി എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.