രാഷ്ട്രീയ പ്രവേശനം ;തീരുമാനം ഉടന്‍ അറിയിക്കുമെന്ന് രജനികാന്ത്

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്ന് നടന്‍ രജനികാന്ത്. രജനി മക്കള്‍ മണ്‍റം യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവരുടെ അഭിപ്രായങ്ങള്‍ കേട്ടു. ഞാനെന്ത് തീരുമാനിച്ചാലും ഒപ്പം നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം ഉടന്‍ അറിയിക്കും എന്നായിരുന്നു രജനി പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും പാര്‍ട്ടി പ്രഖ്യാപനത്തെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.