റോം കത്തുന്ന സമയത്ത് നിങ്ങള്‍ വയലിന്‍ വായിക്കാരുത് ;കമല്‍ഹാസന്‍

കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി കര്‍ഷകരെ ഒന്നു കാണുക, അവരുമായ ചര്‍ച്ച നടത്തുക. തീര്‍ച്ചയായും അത് വേണം. രാജ്യത്തിന് അത് വളരെ അത്യാവശ്യമാണ്. കര്‍ഷകരെ അവഗണിക്കരുത്. ‘എനിക്ക് വയലിനിന്റെ ശബ്ദം ഇഷ്ടമാണ്. പക്ഷേ റോം കത്തുന്ന സമയത്ത് നിങ്ങള്‍ വയലിന്‍ വായിക്കാരുതെന്നും കമല്‍ഹാസന്‍ പറഞ്ഞു.