
നയന്‍താരയും കുഞ്ചാക്കോ ബോബനും നായിക നായകന്മാരയെത്തുന്ന നിഴല്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.നയന്‍താരയ്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ഫസ്റ്റ് ലുക്ക് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
അപ്പു ഭട്ടതിരിയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തിലെത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. എസ് സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.