ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടിയും ബിജെപി നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ് നാട്ടിലെ മേല്‍മറവത്തൂരില്‍ വച്ചായിരുന്നു അപകടം.ബിജെപിയുടെ വേല്‍ യാത്രയ്ക്ക് പോകവെ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കില്ലെന്ന് ഖുശ്ബു ട്വീറ്റ് ചെയ്തു.

ബിജെപി സംഘടിപ്പിച്ച വേല്‍യാത്രയ്ക്ക് പോകുകയായിരുന്നു ഖുശ്ബുവും ഭര്‍ത്താവും. ദൈവം തങ്ങളെ രക്ഷിച്ചുവെന്നും മറ്റൊരു വാഹനത്തില്‍ യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു.