മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് മാമാങ്കം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ തമിഴ് ഡബ്ബിംഗിനിടയിലെ രസകരമായ ചില നിമിഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി.
ഡബ്ബിംഗില്‍ താരത്തെ സഹായിക്കുന്ന സംവിധായകന് റാമിനെയും മാമാങ്കത്തിന്റെ സംവിധായകന് പദ്മകുമാറിനെയും വീഡിയോയില്‍ കാണാം. തന്റെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പിന്റെ സംവിധായകനാണ് റാം.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പം പ്രാചി തെഹ്ലാന്, ഉണ്ണി മുകുന്ദന്, മോഹന്‍ ശര്‍മ, അനു സിത്താര, മാളവിക മേനോന്, ഇനിയ, കനിഹ, നീരജ് മാധവന്, മണിക്കുട്ടന്, സുനില്‍ സുഖദ, സുദേവ് നായര്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, തരുണ്‍ അറോറ തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്. നവംബര്‍ 21ന് ചിത്രം റിലീസ് ചെയ്യും.