അന്‍സിബ ഹസന്‍ ഇനി സംവിധായിക, അല്ലു അര്‍ജുന്‍ ഉടന്‍

','

' ); } ?>

ദൃശ്യത്തിലൂടെ ശ്രദ്ധേയയായ യുവതാരം അന്‍സിബ ഹസന്‍ സംവിധായികയാകുന്നു. അല്ലു അര്‍ജുന്‍ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പുതുമുഖങ്ങളാണ് നായകനും നായികയും. കുളുമണാലിയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് രചന നിര്‍വഹിക്കുന്നതും അന്‍സിബ തന്നെയാണ്. അഭിലാഷ് എസ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

എന്റെ മാലാഖയുടെ ഛായാഗ്രാഹകനാണ് അഭിലാഷ് എസ്. മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അന്‍സിബ ഒരു ഹൃസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി ടെലിവിഷന്‍ ഷോകളുടെ അവതാരകയുമായിരുന്നു.