തൃശൂര്‍ പൂരത്തില്‍ ‘പുള്ള് ഗിരി’യായി ജയസൂര്യ

നടന്‍ ജയസൂര്യയുടെ പിറന്നാളാണ് ഇന്ന്. സിനിമാ രംഗത്തെ മിക്കവരും ജയസൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ ജയസൂര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പുതിയ ചിത്രം തൃശൂര്‍ പൂരത്തിലെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ പുള്ള് ഗിരി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ആട് 2 എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തൃശൂര്‍ പൂരം’. ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണിത്.

രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യ നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.