‘പട്ടാഭിരാമനെ’ അഭിനന്ദിച്ച് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്. പട്ടാഭിരാമന് സമൂഹത്തിന് നല്ലൊരു സന്ദേശമാണ് നല്‍കുന്നതെന്നും പുതുമയാര്‍ന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്നും സിനിമ കണ്ടിറങ്ങിയ ശേഷം മന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രി പറഞ്ഞതിങ്ങനെ…’സിനിമ നല്ലൊരു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെയൊരു ചിത്രം നിര്‍മിച്ച് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ തന്നെ അവരെ പ്രശംസിക്കുന്നു. പുതുമയാര്‍ന്ന പ്രമേയം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കേണ്ട ജാഗ്രത ഈ ചിത്രം വിളിച്ചു പറയുന്നു. ഭക്ഷ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്ന് സംയുക്തമായി ചെയ്യേണ്ട ധാരാളം കാര്യങ്ങള്‍ ഈ ചിത്രം പറയുന്നുണ്ട്. അക്കാര്യത്തില്‍ ഞങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തും.’
ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന കുടുംബത്തിലെ പട്ടാഭിരാമന് ഫുഡ് ഇന്‍സ്പെക്ടറായാണ് എത്തുന്നത്. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളും ഇവിടുത്തെ ഹോട്ടലുകളില്‍ വിളമ്പുന്ന വര്‍ണശബളമായ ഭക്ഷണവും തമ്മിലുളള അവിശുദ്ധ ബന്ധം തുറന്നു കാട്ടുകയാണ് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
പട്ടാഭിരാമനെ അഭിനന്ദിച്ച് ഭക്ഷ്യമന്ത്രി …ഞങ്ങളും കൂടുതല്‍ ശ്രദ്ധ ചെലുത്തും
','' );
}
?>