മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘ബിഗ് ബ്രദര്‍’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഹാഫ് സ്ലീവ് ഷര്‍ട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അരമതില് ചാടിക്കടക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററിലുള്ളത്.
ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. 2013ല്‍ പുറത്തു വന്ന ലേഡീസ് ആന്‍ഡ് ജെന്റില്മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. വിയറ്റ്നാം കോളനിയാണ് സിദ്ദിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം.
25 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം അര്‍ബാസ് ഖാന്, റജീന, സത്ന ടൈറ്റസ്, ജനാര്ദ്ദനന്, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്, അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു. ബംഗളൂരുവാണ് പ്രധാന ലൊക്കേഷന്‍.