മാര്‍ഗംകളിയിലെ മനോഹരമായ പ്രണയഗാനം കാണാം..

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം മാര്‍ഗംകളിയിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന് ശേഷം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളി ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. 96 ഫെയിം ഗൗരി കിഷാനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

ശശാങ്കനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരന്‍, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാര്‍, സുനില്‍ സുഖദ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഷൈന്‍ അഗസ്റ്റിനും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.