
ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ചലച്ചിത്ര താരം മോളി കണ്ണമാലി കരളലിയിപ്പിക്കുന്ന തന്റെ വേദനകളുമായി സമൂഹമാധ്യമങ്ങളിലെത്തിയത്. എറണാകുളം കണ്ണമാലി പുത്തന്‍തോട് പാലത്തിനടുത്ത് കയറിക്കിടക്കാന്‍ ചെറിയൊരു കൂരയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട മോളിച്ചേച്ചിക്കുള്ളത്. ദുരിതം നിറഞ്ഞ മോളിയുടെ ഈ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പടര്‍ന്നതോടെ മോളിയുടെ കണ്ണീരൊപ്പാനായി അമ്മ സംഘടന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മോളിച്ചേച്ചിക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാനായി അമ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി നടത്തിയ യോഗത്തിലാണ് ഇന്ന് തീരുമാനമായത്. യൂണിമണി, എന്‍ എം സി ഗ്രൂപ്പ്, മാധ്യമം എന്നിവരുമായി സഹകരിച്ച് അമ്മ നടത്തുന്ന അക്ഷരവീട് പദ്ധതിയിലൂടെയാണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
സാമൂഹിക പ്രവര്‍ത്തകന്‍ സൂരജ് പാലാക്കാരനാണ് തന്റെ ഫെയ്‌സ്ബുക് വിഡിയോയിലൂടെ മോളിച്ചേച്ചിയുടെ ദയനീയാവസ്ഥ പുറത്തു കൊണ്ടു വന്നത്. ഹൃദയഘാതത്തിന്റെ ചികിത്സക്കായി തന്റെ ആകെയുള്ള സമ്പാദ്യങ്ങള്‍ മുഴുവന്‍ ചെലവാക്കിയതോടെ സാമ്പത്തിക പ്രതിസന്ധയിലാവുകയായിരുന്നു ഇവര്‍. സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും ഈ സ്ഥലം തര്‍ക്കത്തിലായതുകൊണ്ട് വീട് വയ്ക്കാനോ സ്ഥലം വില്‍ക്കാനോ കഴിയാതെ
കടുത്ത നിസ്സഹായാവസ്ഥയിലാണ് തങ്ങളെന്നും കഴിയുന്നവര്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ടായിരുന്നു മോളി കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലെത്തിയത്.