മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്തിരിക്കുന്ന ‘മധുരരാജ’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ ‘തലൈവ’ എന്ന് തുടങ്ങുന്ന ഗാനം അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മധുരാജയോടുള്ള ആദരവ് സൂചകമായി എന്ന് അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ ഗോപി സുന്ദര്‍ ഈ ഗാനം പുറത്തുവിട്ടത്. ഗാനമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും മേക്കിംഗ് വീഡിയോയും കോര്‍ത്തിണക്കികൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. നിരഞ്ജ് സുരേഷും ദേവ് ഹബിബുള്ളയും ഗോപി സുന്ദറുമാണ് ഗാനത്തിനു വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഗോപി സുന്ദറും നിരഞ്ജ് സുരേഷുമാണ്.
ഉദയകൃഷ്ണയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ജഗപതി ബാബു, ജയ്, ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, അനുശ്രി, ഷംന കാസിം, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.