രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അര്‍ജുന്‍ കപൂര്‍ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളി താരമായ പ്രശാന്ത് അലക്‌സാണ്ടറും പ്രധാന കഥാപാത്രമായി എത്തുന്നു. രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ആസിഫ് ഖാന്‍, ശാന്തിലാല്‍ മുഖര്‍ജി, ബജ്‌റംഗ്ബലി സിംഗ്, പ്രവീണ്‍ സിംഗ് സിസോദിയ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രാജ് കുമാര്‍ ഗുപ്തയും മിറ കരണും ചേര്‍ന്ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു തീവ്രവാദസംഘത്തെ കുടുക്കാന്‍ നിയോഗിക്കപ്പെടുന്ന അഞ്ചംഗ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മെയ് 24ന് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് തിയേറ്ററുകളില്‍ എത്തുന്നു.