ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ വീണ്ടും സ്‌ക്രീനിലേക്ക്.. ‘മനോഹരം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മമ്മൂട്ടി..

','

' ); } ?>

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം യുവനടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ മനോഹരത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ആശംസകളും നേര്‍ന്നു.

വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന സിനിമ സംവിധാനം ചെയ്ത അന്‍വര്‍ സാദിഖാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അന്‍വര്‍ സാദിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പാലക്കാടാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ചിത്രത്തില്‍ വിനീതിന്റെ നായികയായി പുതുമുഖമാണ് അഭിനയിക്കുന്നത്. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ നായകവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മനോഹരം.

സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തിന്റെ ഭാഗമാകുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പോസ്റ്റര്‍ കാണാം..