യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി സൂര്യയുടെ ‘എന്‍ജികെ’..കിടിലന്‍ ട്രെയിലര്‍ കാണാം..

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ എന്‍ജികെയുടെ ട്രെയിലര്‍ പുറത്തുവിട്ടു. യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ട്രെയിലര്‍. താനാ സേര്‍ന്തക്കൂട്ടത്തിന് ശേഷം ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് എന്‍ജികെ. ചിത്രം ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്.

സെല്‍വരാഘവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. നന്ദ ഗോപാലന്‍ കുമരന്‍ എന്ന രാഷ്ട്രീയപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സായിപല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് നായികമാര്‍. ജഗപതി ബാബു, ബാല സിംഗ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്ആര്‍ പ്രകാശ് ബാബുവും എസ്ആര്‍ പ്രഭുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 31ന് എന്‍ജികെ തീയ്യേറ്ററുകളിലെത്തും.