ഞാന്‍ പ്രകാശന്റെ നൂറാം ദിവസം ആഘോഷിച്ച് സത്യന്‍ അന്തിക്കാടും സംഘവും..

','

' ); } ?>

കേരളത്തിലെ പ്രേക്ഷകരുടെ ഇടയില്‍ ആദ്യ ടീസറിലൂടെ തന്നെ ശ്രദ്ധ നേടിയ തരികിടക്കാരനായ പ്രകാശന്റെ കഥ നൂറാം ദിവസത്തിലേക്ക്. സത്യന്‍ അന്തിക്കാട് സംവിധാനത്തില്‍ ഒരുങ്ങിയ ഞാന്‍ പ്രകാശന്റെ ഈ നിമിഷം ആഘോഷിച്ചുകൊണ്ട് ചിത്രത്തിലെ അണിയറപ്പ്രവര്‍ത്തകരും അഭിനേതാക്കളും ഒത്തുകൂടുകയായിരുന്നു. ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ദേവിക സഞ്ജയ് എന്ന യുവനടിയും ചടങ്ങില്‍ പങ്കെടുക്കാനെത്തി. ചിത്രത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സത്യന്‍ അന്തിക്കാട്, ഫഹദ് എന്നിവര്‍ ചടങ്ങില്‍ വെച്ച് സംസാരിച്ചു. ” എന്റെ ജീവിതത്തിലെ എല്ലാ അത്ഭുതങ്ങളും ക്യാമറക്ക് മുന്നില്‍ വെച്ചാണ് സംഭവിച്ചുട്ടുള്ളത്. ഞാന്‍ പ്രകാശന്റെ സെറ്റിലുണ്ടായിരുന്ന ഒരാളില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ മാജിക് സംഭവിക്കില്ലായിരുന്നു” ഫഹദ് തന്റെ സഹപ്പ്രവര്‍ത്തകരെ അഭിനന്ദിച്ച് സംസാരിച്ചു. ചിത്രത്തിന് സംഗീതമൊരുക്കാന്‍ ലഭിച്ച അവസരം തന്റെ ജീവിതത്തിലെ മറക്കാനാവാത്തത വിലയേറിയ ഒരു വലിയ സംഭവമായിരുന്നെന്ന് മ്യൂസിക് ഡയറക്ടര്‍ ഷാന്‍ റഹ്മാനും അഭിപ്രായപ്പെട്ടു.

ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ്, ദേവിക, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടായിരുന്നു നിര്‍മ്മിച്ചത്.

ചടങ്ങിലെ ദ്യശ്യങ്ങളിലേക്ക്..