’96’ലെ ഹിറ്റ് ഗാനം കാതലേ കാതലേ വീഡിയോ കാണാം…

തൃഷയും വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച പ്രണയചിത്രം 96 ലെ കാതലേ കാതലേ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഗോവിന്ദ് മേനോനാണ് സംഗീതം.

കൗമാരകാലത്ത് സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയുടെയും ത്രിഷയുടെയും പ്രകടനത്തിനൊപ്പം തന്നെ മിന്നുന്ന പ്രകടനമാണ് ഇവരുടെ കൗമാരകാലം അവതരിപ്പിച്ച താരങ്ങളും കാഴ്ചവെച്ചത്.

പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന് സാധാരണ പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ നല്ല അഭിപ്രായങ്ങളാണ് ഉയരുന്നത്. ചിത്രത്തിലെ പുതിയ വിഡിയോ ഗാനം കാണാം.