24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് 14 മലയാള സിനിമകള്‍

ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് 14 മലയാള സിനിമകള്‍. രണ്ട് സിനിമകള്‍ മത്സരവിഭാഗത്തിലേക്കും ബാക്കി 12 സിനിമകള്‍ ‘മലയാളം സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടും കൃഷന്ത് ആര്‍.കെയുടെ വൃത്താകൃതിയിലുള്ള ചതുരവുമാണ് മല്‍സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ ആറു മുതല്‍ പന്ത്രണ്ടു വരെയാണ് മേള.

പനി, ഇഷ്‌ക്, കുമ്പളങ്ങി നൈറ്റ്‌സ്, സൈലന്‍സര്‍, വെയില്‍മരങ്ങള്‍, വൈറസ്, രൗദ്രം, ഒരു ഞായറാഴ്ച, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഉയരെ, കെഞ്ചിര, ഉണ്ട എന്നിവയാണ് മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഏഴു ചിത്രങ്ങളാണു തെരഞ്ഞെടുത്തത്. ആനന്ദി ഗോപാല്‍ (മറാത്തി), ആക്‌സോണ്‍ (ഹിന്ദി), മായി ഘട്ട് (മറാത്തി), ഹെല്ലാരോ (ഗുജറാത്തി), മാര്‍ക്കറ്റ് (ഘാസി), ദി ഫ്യൂണറല്‍ (ഹിന്ദി), വിത്തൗട്ട് സ്ട്രിംഗ്‌സ് (ബംഗാളി) എന്നിവയാണവ.