അംബേദ്‌കറുടെ ചിത്രം പ്രത്യക്ഷപ്പെടുന്ന സീനുൾപ്പടെ ജനനായകന് 12 കട്ടുകൾ; വിവരങ്ങൾ

','

' ); } ?>

വിജയ് ചിത്രംജനനായകന്” തീയറ്റർ റിലീസിനു മുൻപ് 12 കട്ടുകൾ നിർദ്ദേശിച്ചുവെന്ന് റിപ്പോർട്ടുകൾ. ഡോക്ട്ടർ ബി.ആർ അംബേദ്‌കർ ഒരു പുസ്‌തകത്തിൻ്റെ കവർചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന സീനിൽ മാറ്റം വരുത്തിയത് ഉൾപ്പെടെ ചിത്രത്തിൽ നിന്ന് 12 സീനുകൾ വെട്ടിമാറ്റിയിട്ടുണ്ട്. ഓഡിയോയിലും വീഡിയോയിലും വരുന്ന ടി.വി.കെ പരാമർശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. ഇന്ത്യൻ ദേശീയപതാക വരുന്ന ദൃശ്യവും, സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമർശിക്കുന്നതും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും ബോർഡ് നിർദേശിച്ചു

ന്യൂസ്18 ആണ് കാര്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ നീക്കം ചെയ്യാനും 10 സെക്കൻഡിന്റെ്റെ ദൃശ്യങ്ങൾ മാറ്റിസ്ഥാപിക്കാനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റങ്ങൾക്കുശേഷവും ചിത്രത്തിന്റെ ആകെ ദൈർഘ്യം 3 മണിക്കൂർ 3 മിനിറ്റ് തന്നെയായിരിക്കും.

ഏഴ് മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് നനായകന് സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂർ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള ചിത്രത്തിന് സെൻസർ ബോർഡ് ‘എ’ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. എന്നാൽ ചിത്രത്തിൻ്റെ തീയേറ്റർ റീലീസ് സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. കെ.വി.എൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് എച്ച്. വിനോദാണ്. പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

2025 ഡിസംബറിൽ സെൻസർ ചെയ്യുന്നതിന് സമർപ്പിച്ച ചിത്രം കുറെയേറെ പ്രതിസന്ധികളിലൂടെ കടന്നാണ് ജൂലായ് അവസാനത്തോടെയെങ്കിലും തീയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഈ വർഷം ജനുവരി 9-ന് പൊങ്കലിനോട് അനുബന്ധിച്ചു റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് കഴിഞ്ഞ ദിവസമാണ് സെൻസർ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് ലഭിച്ചത്.