ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ തന്റെ 53ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് തന്റെ പുതിയ ചിത്രമായ സീറോയുടെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മൂന്നേകാല്‍ മിനുട്ടുള്ള വലിയ ട്രെയ്‌ലര്‍ രസകരമാണ്.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ്.
അജയ്-അതുല്‍ എന്ന സംഗീത സംവിധായകരാണ് ഇത്തവണ വിശാല്‍-ശേഖര്‍മാരുടെ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് എന്നത് ഷാരൂഖ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചെന്നൈ എക്സ്പ്രസിനുശേഷം ഒരു ബോക്സോഫീസ് വിജയം ബോളിവുഡിന്റെ കിംഗ് ഖാന് ലഭിക്കുമോ എന്നതാണ് താരവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.ഡിസംബര്‍ 21 ന് സീറോ തീയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം…