‘യുവം’ ട്രെയിലര്‍

അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന യുവം സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ട്രെയിലര്‍ നേടികൊണ്ടിരിക്കുന്നത്.നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഫെബ്രുവരിയില്‍ 12 ന് റിലീസ് ചെയ്യും.

ലോക്ക് ഡൌണ്‍ സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപി സുന്ദര്‍ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ഗാനരചയിതാവ്.