സേവ് കെ എസ് ആര്‍ ടി സി … ‘യുവം’ റിവ്യു

അമിത് ചക്കാലക്കല്‍, നിര്‍മ്മല്‍ പാലാഴി,അഭിഷേക് രവീന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പിങ്കു പീറ്റര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘യുവം’ .ഒരു വര്‍ഷം മുന്‍മ്പെ തെയ്യാറാക്കിയ ചിത്രമാണിത് കൊവിഡ് പ്രതിസന്ധി മൂലം റിലീസ് വൈകി.എന്നാല്‍ പോലും ചിത്രം തീയറ്ററിലെത്തിയപ്പോള്‍ വര്‍ത്തമാന രാഷ്ട്രിയത്തോടും സംഭവ വികാസങ്ങളോട് സംവദിക്കുന്നുണ്ട്‌ എന്നതാണ് ചിത്രത്തിന്റെ വലിയൊരു പ്രത്യേകത.കെ എസ് ആര്‍ ടി സി സേവ് ക്യാമ്പയിനിങ്ങുമായാണ് ചിത്രം തീയറ്ററിലെത്തിയത്.മൂന്ന് അഭിഭാഷകര്‍ ചേര്‍ന്ന് കെ എസ് ആര്‍ ടി സി രക്ഷപ്പടുത്തുന്നതിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.