വിജയ് പി നായരുടെ വിവാദ വീഡിയോയും ചാനലും നീക്കം ചെയ്ത് യൂട്യൂബ്

സ്ത്രീകളെ അധിക്ഷേപിച്ച് വിജയ് പി നായര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബ് നീക്കം ചെയ്തു.വിജയിയുടെ ചാനല്‍ അടക്കമാണ് നീക്കം ചെയ്തത്.വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട്ആവശ്യപ്പെട്ടിരുന്നു.

ഐടി ആക്ടിലെ 67, 67 (എ)വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിക്കുന്നത്.

നേരത്തേ വിജയ് പി നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കും ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. വിജയ് പി നായര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.