നടി ശാരദ നായര്‍ അന്തരിച്ചു


കന്മദം സിനിമയില്‍ മുത്തശ്ശിയായി നമുക്ക് മുന്നിലെത്തിയ നടി ശാരദ നായര്‍ അന്തരിച്ചു.92 വയസായിരുന്നു.

മോഹന്‍ലാലിനേയും മഞ്ജുവാര്യറേയും പ്രധാന കഥാപാത്രമാക്കിയ ലോഹിതാദ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.ജയറാം-മോഹിനി എന്നിര്‍ കേന്ദ്ര കഥാപാത്രങ്ങളായ പട്ടാഭിഷേകം എന്ന ചിത്രത്തിലും മുത്തശ്ശി വേഷത്തില്‍ ശരദ നായര്‍ അഭിനയിച്ചു.