”ചങ്കൂറ്റമുണ്ടെങ്കില്‍ സിനിമയില്‍ ഒരു അവസരം തന്ന് നോക്ക്..!” ഡയറക്ടര്‍മാരെ ഞെട്ടിച്ച യുവാവിന്റെ വീഡിയോ വൈറല്‍

','

' ); } ?>

സിനിമക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു മാറ്റിവെച്ച് അവസരങ്ങള്‍ ലഭിക്കാതെ പോയി നിരാശപ്പെടേണ്ടി വന്ന ഒരുപാട് കലാകാരന്മാരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഭാഗ്യം നേരിട്ട് വന്ന് സിനിമയിലേക്ക് കൊണ്ടുപോയി വലിയ സ്ഥാനങ്ങളിലെത്തിയ കലാകാരന്മാരും ഉണ്ട്. എന്നാല്‍ ഡയറക്ടമാരെ അവസരം തരാന്‍ വെല്ലുവിളിക്കുന്ന ഒരു കലാകാരനെ നിങ്ങള്‍ ചിലപ്പോള്‍ ആദ്യമായായിരിക്കും കാണുക. അങ്ങനെയാണ് സഞ്ജു എന്ന കലാകാരന്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ തന്റെ ഒരു ഗംഭീര ലൈവ് വീഡിയോയിലൂടെ ശ്രദ്ധേയനായിരിക്കുന്നത്. ചങ്കൂറ്റമുള്ള ഡയറക്ടര്‍മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ തനിക്ക് സിനിമയില്‍ ഒരവസരം തരണമെന്നും അവസരം തന്നാല്‍ താന്‍ പൊളിച്ചടുക്കുമെന്നും സഞ്ജു വെല്ലുവിളിച്ചിരിക്കുകയാണ്. യുവാവിന്റെ സിനിമയോടുള്ള അഭിനിവേശവും കട്ട ഡയലോഗും കേട്ട് നിരവധി പേരാണ് പിന്തുണയുമായെത്തിയത്.

എന്നാല്‍ വീഡിയോയിലെ ഏറ്റവും മനോഹരമായ രംഗം യുവാവ് തന്റെ അമ്മയെക്കുറിച്ച് പറയുന്നതാണ്. ടിക് ടോക്കില്‍ സഞ്ജു മമ്പറ എന്ന പേരില്‍ അറിയപ്പെടുന്ന യുവാവിന്റെ അമ്മയെ വഴിയില്‍ വെച്ച് രണ്ട് പെണ്‍കുട്ടികള്‍ പരിചയപ്പെടുകയും കൂടെ ഒരു ഫോട്ടോ എടുക്കണമെന്ന് ചോദിക്കുകയും ചെയ്ത സംഭവം യുവാവ് കണ്ണുനിറഞ്ഞിരിക്കുന്ന അമ്മയോടൊപ്പം പറയുന്നുണ്ട്. കരളലിയിപ്പിക്കുന്ന ഈ രംഗങ്ങള്‍ കണ്ട് യുവാവിന് ഏവരും മംഗളാശംസകള്‍ നേരുകയാണ്.