നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. അംഗന്‍വാടി ടീച്ചര്‍മാരെ കുറിച്ചുള്ള വിവാദപരാമര്‍ശത്തിലാണ് കേസ്. ടീച്ചര്‍മാരുടെ സംഘടനയാണ് കേസെടുക്കണമെന്ന് ചൂണ്ടികാണിച്ച് വനിതാകമ്മീഷനെ സമീപിച്ചത്. കൗമുദി ചാനലില്‍ വന്ന അഭിമുഖത്തിനിടെയാണ് നടന്‍ വിവാദ പരാമര്‍ശം നടത്തിയത്. നടന്‍ പറഞ്ഞത്.
‘ജപ്പാനില്‍ മനഃശാസ്ത്രം പഠിപ്പിച്ച അദ്ധ്യാപകരാണ് കൊച്ചു കുട്ടികളെ പോലും പഠിപ്പിക്കുന്നത്. കേരളത്തിന്റെ സ്ഥിതി മറിച്ചാണ്. നമ്മുടെ നാട്ടിലെ അംഗന്‍വാടിയില്‍ അടക്കം നില്‍ക്കുന്നത് ഒരു വിദ്യഭ്യാസവും ഇല്ലാത്ത ജോലിയൊന്നുമില്ലാത്ത കുറേ ആളുകളെ പിടിച്ച് നിര്‍ത്തുകയാണ്. അവരുടെ കൂടെ നില്‍ക്കുമ്പോള്‍ അവരുടെ നിലവാരമേ കുട്ടികള്‍ക്ക് ഉണ്ടാകൂ.’
നേരത്തെ വിറ്റാമിന്‍ സി സംബന്ധിച്ച് ശ്രീനിവാസനെഴുതിയ ലേഖനവും വിവാദത്തില്‍ കലാശിച്ചിരുന്നു.